Connect with us

Kerala

ചെന്നൈയില്‍ പുനരധിവാസ പദ്ധതി നടപ്പാക്കും: കാന്തപുരം

Published

|

Last Updated

ചെന്നൈ: ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ പ്രളയ ദുരിതം ബാധിച്ച പ്രദേശങ്ങളില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ (കേരള) കീഴിലുള്ള സാന്ത്വനം കര്‍മ പദ്ധതികളുടെ ഭാഗമായുള്ള ഈ പുനരധിവാസ പ്രവര്‍ത്തനം മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എം ഒ ഐ) യുടെ ചെന്നൈ ഘടകം മുഖേനയാണ് നടപ്പാക്കുക. ഭവനനിര്‍മാണം, കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍, അവശ്യസാധനങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണം തുടങ്ങിയവക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുകയെന്ന് കാന്തപുരം അറിയിച്ചു.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കാന്തപും എ പി അബൂബക്കര്‍ മുസ്‌ലിയാല്‍ പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ പ്രഥമ ഘട്ടം എം ഒ ഐ നേതാക്കള്‍ക്ക് കൈമാറി. എം ഒ ഐ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തിവരുന്ന അടിയന്തര സഹായങ്ങള്‍ക്കായി ഇതിനകം 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അത്തിപ്പേട്ടയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ, ധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
എസ് വൈ എസ് സംസ്ഥാന നേതാക്കളായ എന്‍ അലി അബ്ദുല്ല, ഡോ. എം എ എച്ച് അസ്ഹരി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എം ഒ ഐ നേതാക്കളായ മന്‍സൂര്‍ ഹാജി, മുഹമ്മദ് ഹാജി ഏറാമല, നൂറുദ്ദീന്‍ സഖാഫി, കുഞ്ഞുമുഹമ്മദ് ഏറാമല തുടങ്ങിവര്‍ കാന്തപുരത്തെ അനുഗമിച്ചു.

Latest