Connect with us

National

ഡിസിസിഎ അഴിമതി: അന്വേഷണ കമീഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച കമീഷന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കമീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികളുടെ പേര് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയാത്തത്. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ആരോടും മാപ്പ് പറയില്ല. ബിജെപി തന്നോട് മാപ്പ് ഇരക്കുകയാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേര് ഇതില്‍ പരാമര്‍ശിച്ചിട്ടില്ലായിരുന്നു. ഇതേത്തുടര്‍ന്ന് കെജ്‌രിവാള്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗി നേതൃത്വം നല്‍കുന്ന മൂന്നംഗ കമ്മിറ്റിയാണ് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയത്. 237 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.

Latest