Connect with us

National

സോണിയയുടെ ആവശ്യപ്രകാരമല്ല അഴിമതിയാരോപണം ഉന്നയിച്ചത്: കീര്‍ത്തി ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: സോണിയാ ഗന്ധിയുടെ ആവശ്യപ്രകാരമല്ല താന്‍ ഡിസിസിഎ അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്ന് കീര്‍ത്തി ആസാദ് എം പി. കോണ്‍ഗ്രസിനു വേണ്ടിയാണ് താന്‍ ലോക്‌സഭയില്‍ സംസാരിച്ചതെന്ന് പറയുന്നത് ശരിയല്ല. അഴിമതിയുടെ മുഴുവന്‍ തെളിവും കൈയിലുണ്ട്. സ്പീക്കറുടെ അനുമതിയോടെയാണ് പാര്‍ലമെന്റില്‍ ഇത് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജെയ്റ്റ്‌ലിയുടെ പേര് ഈ അഴിമതിക്കേസിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ജെയ്റ്റ്‌ലിയെക്കുറിച്ചല്ല ഡിസിസിഎയിലെ അഴിമതിയെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കാതെ തന്നെ അവഹേളിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്. പാര്‍ട്ടി വരുദ്ധമായി പ്രവര്‍ത്തിക്കാത്ത തന്നെ എന്തിനാണ് പുറത്താക്കിയതെന്നും അദ്ദേഹം ചോദിച്ചു.

Latest