Kerala
ഉമ്മന്‍ചാണ്ടിയുടെ വീടിനുമുന്നില്‍ വി എസ് പട്ടിണി സമരം നടത്തും
കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കോട്ടയം പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനുമുന്നില്‍ നടത്തുന്ന പട്ടിണിസമരത്തില്‍ വി എസ് പങ്കെടുക്കും. ജനുവരി 26ന് റിപബ്ലിക് ദിനത്തിലാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
---- facebook comment plugin here -----