Connect with us

Kerala

ബാറുടമകളുടെ വിരട്ടല്‍ യുഡിഎഫിനോട് വേണ്ട: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി അംഗീകരിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിത്. മദ്യനയം കൊണ്ടുവന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ ഒരുവിധത്തിലുള്ള വിരട്ടലും സര്‍ക്കാരിനോട് വേണ്ട. എല്ലാ പ്രതിസന്ധികളേയും മറികടന്ന് തീരുമാനവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.