Connect with us

Palakkad

നഷ്ടമായത് കര്‍മോത്സുകനായ നേതാവിനെ

Published

|

Last Updated

പട്ടാമ്പി: കബീര്‍ സഖാഫിയുടെ വേര്‍പാടിലൂടെ ജില്ലയില്‍ എസ് എസ് എഫിന് നഷ്ടമായത് കര്‍മോത്സുകനായ നേതാവിനെ . സഊദിയില്‍ വാഹനാകടത്തിലാണ് ജാബിര്‍ സഖാഫി വിട്ടു പിരിഞ്ഞത്. ജീവിക്കാന്‍ വേണ്ടി ഏഴാം കടല്‍ കടന്ന് ചെന്നപ്പോഴും മനസ്സുമുഴവനും സ്വന്തം കുടുംബത്തേക്കാള്‍ നാട്ടിലെ എസ് എസ് എഫിന്റെയും സുന്നിപ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്ക് ചാലക ശക്തിയായി കടലിനക്കരെ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
പട്ടാമ്പി പുഴ പാലം കടന്ന് ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് അല്‍പ്പം നടന്നാല്‍ ഒരു ചെറിയ നിസ്‌കാരപ്പള്ളിയും അതിനോട് ചേര്‍ന്ന ഒരു മദ്‌റസയുമായിരുന്നു ജാബിര്‍ സഖാഫി നാട്ടിലിരിക്കുമ്പോള്‍ പ്രവര്‍ത്തന മേഖല. മര്‍കസില്‍ പഠിച്ചിരുന്ന കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ച് കൂടിയിരുന്നത് അവിടെയായിരുന്നു. നിരന്തരം പ്രവര്‍ത്തകരെ വിളിച്ച്, നിര്‍ബന്ധിച്ച് അവിടേക്ക് ആകര്‍ഷിച്ച മികവുറ്റ സംഘാടകനായിരുന്നു അദ്ദേഹം. ് പിരിഞ്ഞ എസ് എസ”
അക്കാലത്ത് പട്ടാമ്പി ഡിവിഷന്റെ പല പദ്ധതികളും ഉരുത്തിരിഞ്ഞിരുന്നത് ആ പള്ളിയില്‍ വെച്ചായിരുന്നു. പട്ടാമ്പി ടൗണില്‍ പാതിര വരെ നീണ്ടുനില്‍ക്കുന്ന ചുമരെഴുത്ത്, അതിന് വേണ്ടി സമ്മും കലക്കി,ഭക്ഷണമൊരുക്കി കാത്തിരിന്നുത് ഓര്‍ക്കുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു. സൗമ്യതയോടെ നിരന്തരം ഓടി നടക്കുന്ന കബീര്‍ ” സഖാഫിയെ ഓര്‍ത്ത് പലപ്പോഴും അല്‍ഭുതപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു.
സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത കടവില്‍ കബീര്‍ സഖാഫി എസ് എസ് എഫ് യൂണിറ്റ് രൂപവത്ക്കരിച്ചു .ധാരാളം പ്രവര്‍ത്തകരെ വാര്‍ത്തെടുത്തു. സംസ്ഥാന സാഹിത്യോല്‍സവില്‍ അദ്ദേഹത്തിന്റെ കുട്ടികള്‍ ജേതാക്കളായി തിരിച്ചു വന്നു. ശൂന്യമായ മണ്ണില്‍ എങ്ങിനെ വിത്ത് പാകി വിളവെടുക്കാമെന്ന് അദ്ദേഹം കാണിച്ച് തന്നു. മുന്‍ പട്ടാമ്പി അദ്ദേഹം വളര്‍ത്തിയെടുത്ത സജീവ പ്രവര്‍ത്തകര്‍ ഏറെയുണ്ട്. എസ് എസ് എഫ് സംസ്ഥാന ട്രൈനിംഗ് സമിതിയുടെ കീഴില്‍ ആരംഭിച്ച നേതൃ പരിശിലന ക്യാംപ് പട്ടാമ്പിയില്‍ തുടക്കം കുറിച്ച സമയം പുലരുവോളം നീണ്ട് നില്‍ക്കുന്ന ക്യാംപ്, കവാടം സെഷനിന് ശേഷം നിങ്ങള്‍ പോയ്‌ക്കോളും കുറഞ്ഞ ലീവില്‍ വന്നതല്ലെ. എസ് എസ് എഫ് പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ ഞാന്‍ കഴിഞ്ഞിട്ടു പോകുകയുളളൂവെന്നാണ് മറുപടി . പുതിയനേതൃത്വത്തെ ഉണര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് ദീര്‍ഘമായിസംസാരിച്ചു. മരണം മാടിവിളിക്കുമ്പോഴും അദ്ദേഹം ഫോണില്‍ സംസാരിച്ചത് ട്രൈനിംഗ് പദ്ധതിയെക്കുറിച്ചായിരുന്നു. അവസാന ശ്വാസം വരെ ദീനി പദ്ധതികളിലും ചര്‍ച്ചകളിലും ആലോചനകളിലും വ്യാപൃതനായിരുന്നു അദ്ദേഹം. സാമ്പത്തിക പരാധീനതകളും പ്രയാസങ്ങളുമാണ് അദ്ദേഹത്തെ പ്രവാസി ലോകത്തിലേക്ക് പറിച്ചു നട്ടത്. വിടപറയുമ്പോള്‍ ആര്‍ എസ് സി ദേശീയപ്രവര്‍ത്തകസമിതിയംഗവും ട്രൈനിംഗ് സമിതിചെയര്‍മാനുമായിരുന്നു. ഒറ്റപ്പാലം മര്‍ക്‌സടക്കമുള്ള സ്ഥാപനങ്ങളുടെ സജീവ പ്രവര്‍ത്തകനും നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം.
(ജാബിര്‍ സഖാഫി മാപ്പാട്ടുകര)

സുന്നിപ്രസ്ഥാനത്തിന് കനത്ത നഷ്ടം: എസ് വൈ എസ്
പാലക്കാട്: സഊദിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മുന്‍ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ കബീര്‍സഖാഫിയുടെ വിയോഗത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ചടുലമായ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച മികച്ച സംഘാടകനെയാണ് നഷ്ടമായതെന്ന് യോഗം വിലയിരുത്തി.പ്രവാസിയായപ്പോഴും സംഘാടനവും പ്രബോധനവുമായി സംഘടനക്ക് വലിയൊരു വളര്‍ച്ചയും മാറ്റങ്ങളും വരുത്തുമെന്ന് പ്രതീക്ഷയര്‍പ്പിക്കുമ്പോഴാണ് അദ്ദേഹം വിട്ടുപിരിഞ്ഞത്.
കബീര്‍ സഖാഫിയുടെ മരണം സുന്നിപ്രസ്ഥാനത്തിന് വലിയൊരു നഷ്ടമാണ ്‌സംഭവിച്ചിക്കുന്നത്. അദ്ദേഹത്തിന്റെ പരലോകമോക്ഷത്തിനായി യൂനിറ്റുകളില്‍ പ്രാര്‍ഥന നടത്താന്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക്‌സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി, ടി അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉസ്മാന്‍ കുലുക്കിലിയാട് , അശറഫ് മമ്പാട്, അലിയാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു

നഷ്ടമായത് മാര്‍ഗദര്‍ശിയെ:
എസ് എസ് എഫ്
പാലക്കാട്: മുന്‍ ജില്ലാ ഉപാധ്യക്ഷന്‍ കബീര്‍ സഖാഫിയുടെ നിര്യാണത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ് എസ് എഫിന് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
സംഘടനയുടെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് പിന്നില്‍ കബീര്‍ സഖാഫിയുടെ പങ്ക് വലുതാണ്.പ്രവാസി ജീവിത്തനിനുമിടയിലും ജില്ലയിലെ എസ് എസ് എഫ് പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കാനും മറക്കാത്ത വ്യക്തിത്വമായിരുന്നുമെന്നും പരേേലാക മോക്ഷപ്രാപ്തിക്കായി യൂനിറ്റ്തലങ്ങളില്‍ പ്രാര്‍ഥനനടത്താനും യോഗം ആവശ്യപ്പെട്ടു.
യൂസഫ് സഖാഫി വിളയൂര്‍, സൈതലവി പൂതക്കാട്, ഉമര്‍ ഓങ്ങല്ലൂര്‍, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, അശറഫ് അഹ് സനി ആനക്കര, ജാബിര്‍ സഖാഫി. റഫീഖ് കയിലിയാട്, നവാസ് പഴമ്പാലക്കോട് പ്രസംഗിച്ചു.

Latest