Connect with us

Palakkad

ടാപ് നാടക വേദിയുടെ ഏകാഭിനയ ഉത്സവം നവ്യാനുഭൂതിയായി

Published

|

Last Updated

പാലക്കാട്: ജീവിത ഗന്ധിയായ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ഭാവ പൂര്‍ണ്ണിമയോടെ അരങ്ങിലെത്തിയത് ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയായി. ജില്ലയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ടാപ് നാടക വേദിയുടെ ആഭിമുഖ്യത്തില്‍നടന്ന ഏകാഭിനയ ഉത്സവമാണ് ഏറെ ശ്രദ്ധേയമായത്.
ചലച്ചിത്ര താരം ഷംജ രാജേന്ദ്രന്റെ അഭിനയാവതരണത്തോടെയാണ് ഏകാഭിനയ ഉത്സവത്തിന് തുടക്കമായത്. അമ്മമാരെ തെരുവിലേക്ക് വലിച്ചെറിഞ്ഞ്പണത്തിന്റെയും പ്രശ്‌സ്തിയുടെയും പിറകെ പായുന്ന പുതുതലമുറയുടെ സ്‌നേഹരാഹിത്യത്തിലേക്കാണ് ഷംജ രാജേന്ദ്രന്‍ പ്രേക്ഷകരെ കൂട്ടികൊണ്ട് പോയത്. മദ്യപാനം മൂലം കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച , ചെന്നൈയിലുണ്ടായ പ്രളയത്തിന്റെഭയവിഹ്വലതകള്‍, സ്ത്രീപീഢനങ്ങളുടെ ദയനീയത ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെയാണ് അഭിനേതാക്കള്‍ സദസ്സിന് കൈയിലെടുത്തത്.
പാലക്കാട് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ഏകാഭിനയ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ടാപ് നാടക വേദി പ്രസിഡന്റ് വി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം എസ് ദാസ്മാട്ടുമന്ത, പുത്തൂര്‍ രവി, സി ഷിജിത്ത്, വിബീഷ്, വിശ്വനാഥന്‍ പ്രസംഗിച്ചു.