Connect with us

Wayanad

സി പി എം പ്ലീനറി സമ്മേളനത്തിലെ വിമര്‍ശം: ഷാനവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കി

Published

|

Last Updated

കല്‍പ്പറ്റ: കൊല്‍ക്കത്തയില്‍ നടക്കുന്ന സി പി എമ്മിന്റെ പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചില്ലാ എന്ന വാര്‍ത്ത പുറത്ത് വിട്ട് കോണ്‍ഗ്രസുമായി സംഖ്യവും ധാരണയും ഉണ്ടാക്കുന്നതിന് വേണ്ട ശ്രമമാണ് പശ്ചിമബംഗാള്‍ സി പി എം നേതൃത്വം ചെയ്യുന്നതെന്ന് വയനാട് എം പി എം ഐ ഷാനവാസ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ ചതിക്കുഴിയെ കുറിച്ച് മനസിലാക്കുകയും രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയുള്ള നിലപാടുകള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ഥിച്ച് സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും അഭ്യര്‍ഥിച്ച് അയച്ച കത്തിലാണ് ഷാനവാസ് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
ആരെ വിശ്വസിച്ചാലും ഒരു കാരണവശാലും വിശ്വസിക്കാന്‍ സാധിക്കാത്ത പ്രസ്ഥാനമാണ് സി പി എം എന്ന് മുന്‍കാല അനുഭവചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.1942ലെ ക്വിറ്റ് ഇന്ത്യ സമരവും 1977ല്‍ ബി ജെ പിയെ വളര്‍ത്തിയ സംഖ്യവും 1989ല്‍ ബി ജെ പിയും സി പി എം കൂടി ഒരുമിച്ച് നേതൃസംഗമങ്ങള്‍ നടത്തി വി പി സിംഗിനെ പ്രധാനമന്ത്രിയാക്കിയത് അടക്കം നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്.പാര്‍ലമെന്റില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്് അതിന്റെ 45 അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ബി ജെ പിക്കെതിരായി പൊരുതി ഇന്ത്യയിലെ ഓരോ പ്രശ്‌നങ്ങളും അവതരിപ്പിച്ച് കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ സി പി എം നിര്‍വികാരമായി മൂകസാക്ഷികളെപ്പോലെ നോക്കിനില്‍ക്കുകയായിരുന്നു.ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പല പ്രാവശ്യവും കോണ്‍ഗ്രസിനൊപ്പം വാക്കൗട്ട് നടത്തുകയും ഗവണ്‍മെന്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ലോക്‌സഭ്ക്കകത്ത് ഉയര്‍ത്തുകയും ചെയ്യ്തിട്ടും ലോക്‌സഭയില്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നതിന് വേണ്ടിയുള്ള തക്കം പാര്‍ത്തിരുന്ന് കിട്ടുന്ന അവസരത്തില്‍ കൂടുതല്‍ നേരം സഭയില്‍ പ്രസംഗിക്കാന്‍ അവസരങ്ങള്‍ തേടുന്ന അനുഭവമാണ് കഴിഞ്ഞ വിന്റര്‍ സെഷനില്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരിക്കലും ബിജെ പിക്കെതിരെ ഈ സെഷനില്‍ മാത്രമല്ല നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം പ്രകോപനം കൊള്ളുന്ന ഒരു നിലപാടും സി പി എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പശ്ചിമബംഗാളില്‍ സി പി എം തോല്‍ക്കാനുള്ള കാരണം അവരുടെ ജനവിരുദ്ധ സമീപനവും അക്രമരാഷ്ട്രീയവും ഒന്നു കൊണ്ടു മാത്രമാണ് പശ്ചിമബംഗാളില്‍ ഒരുകാരണവശാലും തിരിച്ചു വരാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ്സിനെ ചുറ്റിപ്പിടിച്ച് എങ്ങനെയെങ്കിലും അധികാരത്തിലേക്ക് തിരിച്ചുവരാന്‍വേണ്ടിയുളള ഒരു വ്യായാമമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്.
ബീഹാറിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഝാര്‍ഖണ്ടിലും നടന്ന അസംബ്ലി,പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ശേഷം ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. സി പി എം എന്ന ബാധ്യത ചുമലില്‍ അണിഞ്ഞാല്‍ ഏറ്റവും വലിയ രാഷ്ട്രീയ ബുദ്ധിമോശമായിരിക്കും.സി പി എം ഒരു ചതിക്കുഴിയാണ് കുഴിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Latest