Connect with us

Kozhikode

വേനപ്പാറ കെട്ടില്‍ കുടിവെള്ള പദ്ധതി

Published

|

Last Updated

മുക്കം: വേനപ്പാറയിലെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ 40 ലക്ഷം രൂപ ചെലവില്‍ വേനപ്പാറ കെട്ടില്‍ കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കാരശ്ശേരി റോഡ് ജംഗ്ഷനിലെ സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനും വേനപ്പാറയില്‍ ടാങ്കും സ്ഥാപിക്കും.
പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപവത്കരിച്ചു. വാര്‍ഡ് അംഗം സവാദ് ഇബ്‌റാഹിം രക്ഷാധികാരിയും പി എം സുബൈര്‍ ചെയര്‍മാനും റഫീഖ് വേനപ്പാറ കണ്‍വീനറും നവാസ് കുന്നത്ത് ട്രഷററുമാണ്.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സവാദ് ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഞ്ച് ലക്ഷം രൂപ അനുവദിച്ചു.