Connect with us

National

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി; വിവാദമായപ്പോള്‍ തിരുത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ്മ. പരസ്പര സമ്മതത്തോടെ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിനായി 170 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും മഹേഷ് ശര്‍മ്മ പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രസ്താവന വിവാദമായതോടെ മന്ത്രി പ്രസ്താവന തിരുത്തി. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളാണ് തീരുമാനം കൈക്കൊള്ളുകയെന്ന് മഹേഷ് ശര്‍മ പറഞ്ഞു. കോടതി ഉത്തരവുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. ഇക്കാര്യത്തില്‍ പ്രതികരിക്കാനുള്ള അധികാരം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest