Connect with us

Kerala

അബ്ദുറഹ്മാനേയും വീട്ടുകാരേയും കൂവിയുണര്‍ത്തുന്നത് പിടക്കോഴി

Published

|

Last Updated

ഫറോക്ക് : കൊളത്തറ ചുങ്കത്ത് പാലുശ്ശേരി അബ്ദുറഹ്മാനേയും വീട്ടുകാരേയും കഴിഞ്ഞ ആറുമാസത്തോളമായി പുലര്‍കാലത്ത് കൂവി ഉണര്‍ത്തുന്നത് പിടക്കോഴി. ഒന്നരവര്‍ഷത്തോളം മുട്ടയിട്ട നാടന്‍ പിടകോഴിയാണ് ആറര മാസമായിട്ട് പൂര്‍ണ്ണമായും ലക്ഷണമൊത്ത പൂവന്‍ കോഴിയായിമാറിയത്. തീരെ മുട്ട യിടാതായതിനു ശേഷമാണ് കോഴിയുടെ മാറ്റങ്ങള്‍ ശ്ര്ദ്ധിക്കാന്‍ തുടങ്ങിയത്.

കൂടുതല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ ചെറുവണ്ണൂര്‍ നല്ലളം വെറ്റിനറി ആശുപത്രിയിലെത്തിച്ചു കോഴിയെ പരിശോധന നടത്തി. പ്രത്യേക ഹോര്‍മോണിന്റെ വളര്‍ച്ചയാകാമെന്ന നിഗമനത്തിലാണ് വെറ്റിനറി ഡോ: സിദ്ദിഖ്. കൂടുതല്‍ പരിശോധനക്കായി കോഴിയെ വയനാട്ടിലെ പൂക്കോടുള്ള വെറ്റിനറി യൂണിവേഴ്‌സിറ്റിയിലേക്കയക്കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.