Connect with us

Kozhikode

കസ്റ്റഡിയിലുള്ള പ്രതിയെ കാണാനെന്ന പേരില്‍ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

പേരാമ്പ്ര: പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കാണാനെന്ന പേരില്‍ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം അറസ്റ്റിലായി. ചങ്ങരോത്ത് സ്വദേശി സന്തോഷ് (33) പാലേരിയിലെ നിവിന്‍ (27) അരുണ്‍ (24) എന്നിവരെയാണ് പേരാമ്പ്ര എസ്.ഐ. ശശിധരന്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത റിജേഷ് എന്ന പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘം , അസമയത്ത് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Latest