Connect with us

Gulf

കൊലപാതകം: ഏഷ്യന്‍ പ്രവാസിക്ക് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ

Published

|

Last Updated

ദോഹ: സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഏഷ്യന്‍ പ്രവാസിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശിക്ക് രണ്ട് ലക്ഷം ഖത്വര്‍ റിയാല്‍ ചോരപ്പണം നല്‍കാനും ദോഹ ക്രിമിനല്‍ കോടതി വിധിച്ചതായി അല്‍റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. മനഃപൂര്‍വമല്ലാത്ത കൊലപാതകമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ച് പ്രതിയും സഹപ്രവര്‍ത്തനും അടിപിടി കൂടുകയായിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ടയാള്‍ മുകള്‍ നിലയില്‍ നിന്ന് താഴത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. കൊല്ലപ്പെട്ടയാളെ പ്രതി പരിഹസിച്ചതാണ് അടിപിടിക്ക് കാരണമെന്ന് സാക്ഷിയായ മറ്റൊരു തൊഴിലാളി പറഞ്ഞു.

---- facebook comment plugin here -----

Latest