Connect with us

Gulf

ജീവിതം അടയാളപ്പെടുത്തണം: ഡോ. മുഹമ്മദ് ശാക്കിര്‍

Published

|

Last Updated

ആര്‍ എസ് സി മദീനഖലീഫ സോണ്‍ സംഘടിപ്പിച്ച ഫോക്കസ് പരിപാടിയില്‍
ഡോ. മുഹമ്മദ് ശാക്കിര്‍ സംസാരിക്കുന്നു

ദോഹ: നാം ജീവിച്ചിരുന്നുവെന്ന് സമൂഹം തിരിച്ചറിയുന്ന വിധത്തില്‍ അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ യുവതലമുറ പരിശ്രമിക്കണമെന്ന് ഖത്വറിലെ മലയാളി സയന്റിസ്റ്റ് ഡോ. മുഹമ്മദ് ശാക്കിര്‍ പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ മദീന ഖലീഫ സോണ്‍ വിസ്ഡം ടീം സംഘടിപ്പിച്ച ഫോക്കസില്‍ പ്രഫഷനലുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വപ്‌നങ്ങളെ പൂര്‍ണമായി സഫലീകരിച്ചില്ലെങ്കിലും സന്താനങ്ങളിലെങ്കിലും സാധിപ്പിക്കാനുള്ള പരിശ്രമമുണ്ടാകണമെന്നും അര്‍പ്പണബോധവും കഠിനപ്രയ്തനവുമാണ് തന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. അബൂബക്കര്‍ പത്തംകുളം പ്രഭാഷണം നടത്തി. സുബൈര്‍ നിസാമി അധ്യക്ഷത വഹിച്ചു. ജമാല്‍ അസ്ഹരി, ഹബീബ് മാട്ടൂല്‍, മന്‍സൂര്‍ നാകോല, മന്‍സൂര്‍ കുറ്റിയാടി സംബന്ധിച്ചു.

---- facebook comment plugin here -----

Latest