Connect with us

National

റോബര്‍ട്ട് വദ്രക്കെതിരെ നടപടിയെടുത്ത ഐ എ എസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Published

|

Last Updated

ചണ്ഢിഗഡ്: റോബര്‍ട്ട് വദ്രയുടെയും ഡി എല്‍ എഫിന്റെയും ഭൂമി ഇടപാടുകള്‍ പുറത്തുവിട്ട ഐ എ എസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. ഹരിയാന സര്‍ക്കാറിന്റെ പുരാവസ്തു വകുപ്പിന്റെ സെക്രട്ടറിയായ അശോക് കെംകെക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫൈനാന്‍സ് കമ്മീഷണര്‍ എന്നീ റാങ്കിലേക്കാണ് ഇദ്ദേഹത്തെ ഉയര്‍ത്തിയത്. ഇദ്ദേഹത്തെ ഹയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡിലേക്ക് ഉയര്‍ത്തിയതായും സ്ഥാനമൊഴിവ് അനുസരിച്ച് അദ്ദേഹത്തെ ഈ സ്ഥാനങ്ങളിലേക്ക് നിയമിക്കുമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. അതുവരെ ഇപ്പോഴുള്ള ചുമതല തന്നെ വഹിക്കും.
സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫും തമ്മില്‍ 2012ല്‍ നടത്തിയ ഭൂമി ഇടപാടിലെ അഴിമതി പുറത്തുവിട്ടത് ഇദ്ദേഹമായിരുന്നു. ഇടപാട് റദ്ദ് ചെയ്തതിന് അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്ന് കാണിച്ചാണ് ഇദ്ദേഹത്തിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്. ബി ജെ പി അധികാരത്തില്‍ വന്നപ്പോള്‍ 2015ല്‍ സര്‍ക്കാര്‍ ഈ കേസ് പിന്‍വലിച്ചു.
2012ല്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റലിന് വേണ്ടി വദ്രയും ഡി എല്‍ എഫ് കമ്പനിയും ചേര്‍ന്ന് 3.5 ഏക്കര്‍ ഭൂമി വിറ്റു എന്നാണ് കേസ്. ഭൂമി സര്‍ക്കാറിന്റേതാണെന്ന് കാണിച്ച് 58 കോടിയുടെ ഇടപാട് അന്ന് അശോക് കെംകെ റദ്ദ് ചെയ്തിരുന്നു. ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.

Latest