Connect with us

Wayanad

ശമ്പള പരിഷ്‌കര റിപ്പോര്‍ട്ടിനെതിരെ ജീവനക്കാര്‍ പ്രകടനം നടത്തി

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള രണ്ടാംഘട്ട റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തളളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. രണ്ടാം ഘട്ട റിപ്പോര്‍ട്ടിന്റെ കോപ്പി കത്തിച്ചുകൊണ്ടാണ് പ്രതിഷേധ യോഗങ്ങള്‍ നടന്നത്
കല്‍പ്പറ്റ കലക്ടറേറ്റ് പരിസരത്ത് പ്രകടനത്തിനു ശേഷം ചേര്‍ന്ന യോഗം എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. എം കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വേണു മുള്ളോട്ട്, എം കെ രാജന്‍, എം ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എസ്അജയകുമാര്‍ ഉദ്ഘാടനം ചെയ്തു, ടി കെ അബ്ദുല്‍ ഗഫൂര്‍, സുനില്‍കുമാര്‍ കരിച്ചേരി, ഇ കെ ബിജുജന്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ പി കെ അനൂപ് ഉദ്ഘാടനം ചെയ്തു. വി ജെ ഷാജി, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരിയില്‍ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി കെ സുന്ദരന്‍, കെ എം റോയി, സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.