Connect with us

Wayanad

ഓവാലി വനമേഖലയില്‍ വീണ്ടും പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് പരിശോധന നടത്തി. ഓവാലി വനമേഖലയിലാണ് പരിശോധന നടത്തിയത്. ഇത് രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. നീലഗിരി എസ് പി മുരളിറംബയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിരവധി പേര്‍ സംഘത്തിലുണ്ടായിരുന്നു.
ഓവാലി വനമേഖലയിലെ പുലികുന്താ, പെരിയഷോല, എല്ലമല, മൂലക്കാട് തുടങ്ങിയ മേഖലകളിലാണ് പരിശോധന നടത്തിയത്. ഉള്‍വനത്തിലാണ് പരിശോധന നടത്തിയത്. മാവോയിസ്റ്റുകള്‍ നീലഗിരി വനമേഖലയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പരിശോധന നടത്തിയത്. നീലഗിരി വനമേഖല പൂര്‍ണമായും തമിഴ്‌നാട് ദൗത്യസേനയുടെ നിരീക്ഷണത്തിലാണ്.
ഊട്ടിക്കടുത്ത മഞ്ചൂര്‍ മേഖലയില്‍ മാസങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചൂര്‍ വനമേഖലയിലെ അപ്പര്‍ഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമളില്‍ ദൗത്യസേന ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളത്തിലെ വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് സംഘം ഇടക്കിടെ ഭക്ഷണം തേടി എത്തുന്നുണ്ട്. മഞ്ചൂര്‍ വനമേഖലയില്‍ സൈനിക വേഷത്തിലുള്ള തോക്കേന്തിയ ഏഴ് പേര്‍ നടന്നുപോകുന്നത് കണ്ടുവെന്ന് ആദിവാസികള്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്‌കൊണ്ട് തന്നെ ഈ മേഖലയില്‍ തുടര്‍ച്ചയായി പോലീസ് പരിശോധന നടത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനമേഖലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതാണ് മഞ്ചൂര്‍ വനമേഖല. നാടുകാണി വനമേഖലയും മാവോയിസ്റ്റുകള്‍ താവളമാക്കാന്‍ സാധ്യതയുണ്ട്.

Latest