Connect with us

Palakkad

ഗുണ്ടാക്രമണം: നാലുപ്രതികള്‍ക്ക് മൂന്നരവര്‍ഷം വീതം തടവ്‌

Published

|

Last Updated

പാലക്കാട്: വടക്കന്തറ ശ്രീരാംതെരുവില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുഭാഷ് (26)നെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് ഗുണ്ടകളെയടക്കം നാല് പ്രതികള്‍ക്ക് ജില്ലാ അഡീഷണല്‍സ് സെഷന്‍സ് കോടതി ജഡ്ജി എം ബി സ്‌നേഹലത മൂന്നരവര്‍ഷം വീതം തടവും 12,500 രൂപ പിഴയും വിധിച്ചു.
പിഴയില്‍ നിന്ന് 15,000 രൂപ സു‘ാഷിന് നല്‍കണം. കൂട്ടുകെട്ട് പിരിഞ്ഞതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
2012 ഏപ്രില്‍ 18ന് മേലാമുറിക്കടുത്ത് നടന്ന ആക്രമണത്തെക്കുറിച്ച് നോര്‍ത്ത് പൊലീസാണ് കേസെടുത്ത് അന്വേഷിച്ചത്. ശ്രീരാംസ്ട്രീറ്റ് സുര എന്ന നായസുര (28), സഹോദരന്‍ വിനോദ് എന്ന ജാക്കി വിനോദ് (26), മൂത്താന്തറ അരക്കുളം വിഷ്ണു എന്ന താക്കോല്‍ വിഷ്ണു (26), ശിവാജി റോഡ് അയ്യപ്പന്‍ (26) എന്നിവരെയാണ് ശിക്ഷിച്ചത്. വിനോദ് അടുത്തിടെ അപകടത്തില്‍ മരിച്ചിരുന്നു. സുരയും വിഷ്ണുവും ഗുണ്ടാആക്ട് നിയമപ്രകാരം ജയിലില്‍ കഴിയുകയാണ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദലി മറ്റാംതടം ഹാജരായി.

Latest