Connect with us

Palakkad

മന്ത് രോഗ നിവാരണം: രണ്ടാംഘട്ടം മൂന്നിന് തുടങ്ങും

Published

|

Last Updated

പാലക്കാട്: മന്തു രോഗനിവാരണ സമൂഹ ചികിത്സാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഈമാസം മൂന്നിന് തുടക്കമാകുമെന്ന് ഡി എം ഒ ഇന്‍ചാര്‍ജ്ജ് ഡോ കെ ആര്‍ ശെല്‍വരാജ്, ഡെപ്യൂട്ടി ഡി എം ഒ ഡോ നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.പതിമൂന്ന് വരെ നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ജനകീയ കൂട്ടായ്മ,ബൂത്തുകള്‍,ഗൃഹസന്ദര്‍ശനം മുഖാന്തിരം മരുന്ന് നല്‍കും.
മന്തു രോഗവ്യാപന തോത് കൂടുതലുള്ള പുതുശേരി, പുതുപരിയാരം, അകത്തേത്തറ, കൊടുമ്പ്, പിരായിരി, കണ്ണാടി, തേങ്കുറുശി, മാത്തൂര്‍, കുഴല്‍മന്ദം, കോട്ടായി, കുനിശേരി, ആലത്തൂര്‍, നെന്മാറ,കൊടുവായൂര്‍, പല്ലശ്ശേന, കൊല്ലങ്കോട്, മരുതറോഡ് എന്നി പ്രദേശങ്ങളില്‍ ഒന്നാംഘട്ട പരിപാടിയില്‍ ഉയര്‍ന്ന തോതില്‍ ഗുളിക വിതരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ഗുളിക കഴിക്കാത്തവര്‍ക്ക് സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ നല്‍കാത്ത പ്രദേശങ്ങളിലാണ് രണ്ടാംഘട്ടം നടപ്പാക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.രണ്ടാംഘട്ടത്തില്‍ 20,40,300 പേര്‍ക്ക് ഗുളിക നല്‍കാനാണ് പദ്ധതി. ഒന്നാം ഘട്ടത്തില്‍ 6,16,910 പേരില്‍ 564320 പേര്‍ക്ക് ഗുളിക വിതരണം നടത്തുകയും ഉയര്‍ന്ന തോതില്‍ഗുളിക കഴിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൊത്തം ജനസംഖ്യയില്‍ 80ശതമാനം പേരെങ്കിലും ഗുളിക കഴിക്കാന്‍ പദ്ധതി വിജയിക്കുകയുള്ളൂ.