Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വ്യോമാക്രമണം

Published

|

Last Updated

ജറൂസലം: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. ഇസ്‌റാഈലിന് നേരെ ഹമാസ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും ഇതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് തിരിച്ചടി നല്‍കിയതെന്നും ഇസ്‌റാഈല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ ഹമാസിന്റെ ബെയ്ത് ഹനൂന്‍ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഹമാസിന്റെ രണ്ട് പട്ടാള ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൈന്യം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച രണ്ട് റോക്കറ്റുകള്‍ ദക്ഷിണ ഇസ്‌റാഈലിലേക്ക് ഹമാസ് തൊടുത്തു വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടിന് ശേഷം ഫലസ്തീനിലെ 30 പ്രധാന കെട്ടിടങ്ങള്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യത്തിന്റെ കണക്കുകള്‍ പറയുന്നു. ഇതിന് ശേഷവും കഴിഞ്ഞ കുറെ മാസങ്ങളായി ഇരുരാജ്യങ്ങളിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. ആക്രമണങ്ങളില്‍ 130 ഫലസ്തീനികളും 21 ഇസ്‌റാഈലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest