Connect with us

Gulf

സാരഥ്യത്തില്‍ പതിറ്റാണ്ടിന്റെ പ്രൗഡിയോടെ ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്ഥാനാരോഹണത്തിന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. സഹോദരനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ഭരണാധികാരിയായത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചു. രാജ്യത്തിന്‌വേണ്ടി സേവനം നടത്താന്‍ വരും കാലങ്ങളിലും കഴിയട്ടെയെന്ന് ശൈഖ് ഖലീഫ പ്രാര്‍ഥിച്ചു.
“ഭരണത്തലപ്പത്ത് എന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആധുനികവും കാര്യശേഷിയുള്ളതുമായ ഭരണം കൊണ്ടുവരുന്നതിന് ശൈഖ് മുഹമ്മദിന് കഴിഞ്ഞു. മാത്രമല്ല, പ്രമുഖമായ രാജ്യാന്തര സംഘടനകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. പത്ത് വര്‍ഷത്തിനിടയില്‍ ഗതാഗത രംഗത്ത് സ്മാര്‍ട് സേവനങ്ങളിലും ഭാവിതലമുറക്ക് വേണ്ടിയുള്ള കരുതല്‍ പദ്ധതികള്‍ നടപ്പാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ മേന്മയില്‍ രാജ്യാന്തര നിലവാരം ഉയര്‍ത്തിക്കൊണ്ടുവന്നു. സംഘടിതമായ പ്രവര്‍ത്തനങ്ങള്‍വഴി പൗരന്മാര്‍ക്ക് തൃപ്തികരവും സന്തോഷകരവുമായ ജീവിതം നല്‍കി. ഫെഡറല്‍ ഗവണ്‍മെന്റിനെയും പ്രാദേശിക ഗവണ്‍മെന്റുകളെയും ഏകീകരിക്കുന്നതില്‍ കഴിവ് തെളിയിച്ചു. നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ ആസൂത്രണം ചെയ്യാനും വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരാനും സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റുകളിലെ ഭരണാധികാരികളുമൊപ്പം ശൈഖ് മുഹമ്മദ് പ്രവര്‍ത്തിച്ചു. ദേശത്തിന്റെ സുസ്ഥിരമായ സമ്പദ് വ്യവസ്ഥക്ക് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഒരുക്കി. ജനങ്ങളുടെ സന്തോഷമാണ് പരമപ്രധാനമെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. സ്വകാര്യമേഖലയെ ഗവണ്‍മെന്റ് ഏജന്‍സികളുമായി ബന്ധിപ്പിക്കുന്നതില്‍ വിജയിപ്പിച്ചു. എമിറേറ്റുകളിലെ ഭരണാധികാരികളുമായി മികച്ച ബന്ധം പുലര്‍ത്തി.
കരുത്തുറ്റ ഒരു സ്വദേശി സമൂഹത്തെ വാര്‍ത്തെടുത്തു. സൈനികര്‍ക്കും രാജ്യത്തിന്റെ സുരക്ഷ കാക്കുന്നവര്‍ക്കും ആവേശം നല്‍കുന്ന നടപടികള്‍ കൈക്കൊണ്ടു. ഇതിനെല്ലാം ജനങ്ങള്‍ക്കുവേണ്ടി ശൈഖ് മുഹമ്മദിനോട് നന്ദിപറയുകയാണ്. അറബ് ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും ലോകത്തിന് തന്നെയും ശൈഖ് മുഹമ്മദിനോട് കടപ്പാടുണ്ട്. ഈ ഘട്ടത്തില്‍ ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുകയാണെന്നും ശൈഖ് ഖലീഫ പറഞ്ഞു.

Latest