Connect with us

National

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; അഞ്ച്‌ മരണം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനത്തില്‍ അഞ്ച്‌
മരണം. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അരുണാചല്‍പ്രദേശ്, മിസ്സോറാം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ 4.37ഓടെ ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയതായി ഷില്ലോംഗിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇംഫാലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. മണിപ്പൂരിലാണ് ഭൂചലനം കൂടുതല്‍ നാശം വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ദേശീയ ദൂരന്ത നിവാരണ സേനയെ ഗുവാഹത്തിയില്‍ നിന്ന് ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് അയച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സ്ഥതിഗതികള്‍ പ്രധാനമന്ത്രി ആരാഞ്ഞു.