Connect with us

Kerala

പത്താന്‍കോട്ട് ഭീകരാക്രമണം; ധീരജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം നാളെ

Published

|

Last Updated

niranjan body

നിരഞ്ജന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍. ചിത്രത്തിന് കടപ്പാട്: എഎന്‍ഐ

ബംഗളൂരു/ പാലക്കാട്: പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം സ്വദേശമായ പാലക്കാട്ട് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും ഉച്ചക്ക് ശേഷം പ്രത്യേക ഹെലികോപ്റ്ററിലാണ് മൃതദേഹം പാലക്കാട്ട് എത്തിച്ചത്. ഹെലികോപ്റ്റര്‍ പാലക്കാട് വിക്‌ടോറിയ കോളജ് മൈതാനത്ത് ഇറങ്ങി. അവിടെ അര മണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം എളമ്പിലാശ്ശേരിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. നൂറുക്കണക്കിന് ആളുകളാണ് ധീരജവാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പാലക്കാട്ട് എത്തിച്ചേര്‍ന്നത്. മുഖ്യമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാത്രി എളമ്പിലാശ്ശേരിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. ചൊവ്വാഴ്ച രാവിലെ വരെ വീട്ടിലും തുടര്‍ന്ന് കെയുപി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് തറവാട്ടു ക്ഷേത്ര മുറ്റത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

പൊതുദര്‍ശനത്തിന് വെച്ച നിരഞ്ജന്റെ മൃതദേഹത്തിന് അരികെ ഭാര്യയും മറ്റു ബന്ധുക്കളും

തിങ്കളാഴ്ച രാവിലെ ബംഗളൂരുവില്‍ എത്തിച്ച മൃതദേഹം വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിരഞ്ജന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇവിെട മുതിര്‍ന്ന സെെനികരും സ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും അടക്കം ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. വര്‍ഷങ്ങളായി നിരഞ്ജന്റെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നത്.

ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന ഗ്രനേഡ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നിരഞ്ജന്റെ മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. ദേശീയ സുരക്ഷാ സേനയിലെ ലഫ്. കേണലായിരുന്നു നിരഞ്ജന്‍ കുമാര്‍.

 

Latest