Connect with us

Kozhikode

പത്താന്‍കോട്ട് ഭീകരാക്രമണം: നഗരത്തില്‍ വ്യാപക പരിശോധന

Published

|

Last Updated

കോഴിക്കോട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വിവിധ യിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. റെയില്‍വേ സ്‌റ്റേഷന്‍, ബസ്റ്റാന്‍ഡ്, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പരിശോധന ഒരു മണി വരെ നീണ്ടു നിന്നു. റെയില്‍വേപോലീസിന്റെ സഹായ ത്തോടെയായിരുന്നു റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തിയത്. എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിശ്രമമുറികളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്തി. ഇതുകൂടാതെ പാളയം, പുതിയ ബസ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് പരിസരങ്ങളിലും പരിശോധന നടത്തി.
അതേസമയം സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അവധി ദിവസമായതിനാല്‍ മാനാഞ്ചറിയിലും ബീച്ചിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് രാവിലെ തന്നെ ഈ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് എസ് ഐ എം പ്രേമാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ പോലീസ് ഓഫീസര്‍മാരായ പി പ്രദീപന്‍, പി ശിവാനന്ദന്‍, സീനിയര്‍ സിവില്‍ പോലീസ് ആഷ്‌ലി പരിശോധനയില്‍ പങ്കെടുത്തു. ഡോഗ് സ്‌ക്വാഡ് എ എസ് ഐ ശിവദാസനും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Latest