മുഖ്യമന്ത്രിക്കൊപ്പമൊരു സെല്‍ഫി : മുഖ്യമന്ത്രിയെ വളഞ്ഞ് കുട്ടിക്കൂട്ടം

Posted on: January 4, 2016 10:48 am | Last updated: January 4, 2016 at 10:48 am
SHARE

കൂറ്റനാട് : മുഖ്യമന്ത്രിക്കൊപ്പമൊരു സെല്‍ഫി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വളഞ്ഞ് നാട്ടുകാരും വിദ്യാര്‍ത്ഥികളും. കല്ലടത്തൂര്‍ ഗോഖലെ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി —ടി ബല്‍റാം എംഎല്‍എ യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തോദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
എന്നാല്‍ ഏറെ തിരക്കിട്ട പരിപാടികളായിരുന്നിട്ടും സെല്‍ഫിഎടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോ ഗ്രാഫ് ഒപ്പിട്ടുനല്‍കാനും നിവേദനങ്ങള്‍ ഏറ്റവുവാങ്ങാനും മുഖ്യമന്ത്രി തയ്യാറായി. എന്നാല്‍ മുഖ്യമന്ത്രിയെ വളഞ്ഞ കുട്ടിക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഈ സ്‌കൂളിലെത്തുന്നത്. വ ടി ബല്‍റാം എം —എല്‍ —എ അഞ്ച് വരെ പഠിച്ച സ്‌കൂളാണിത്. ശനിയാഴ്ച്ച രാവിലത്തെ പരിപാടിയായതിനാല്‍ മുഖ്യമന്ത്രിയും ഏറെ ഊര്‍ജ്ജ സ്വലനായിരുന്നു.