Connect with us

International

പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ നേതാക്കള്‍ യത്‌നിക്കണം: യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം നില നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് ഞായറാഴ്ച വാഷിംഗ്ടണില്‍ യു എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സഊദി അറേബ്യ ശിയാ നേതാവിനെതിരെ വധശിക്ഷ നടപ്പാക്കിയിരുന്നു. ശിക്ഷാ നടപടിക്കെതിരെ ഇറാന്‍ സഊദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇറാനിലെ സഊദി എംബസി അക്രമിക്കപ്പെട്ടു. ഈ സംഭവം സഊദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കുകയും സഊദി ഇറാനിയന്‍ നയതന്ത്രജ്ഞര്‍ രാജ്യത്ത് നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യു എസ് സുരക്ഷാ വ്യക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നയതന്ത്രജ്ഞരെ പിന്‍വലിക്കുന്നത് നേരിട്ടുള്ള ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. എന്നാല്‍, സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ നയതന്ത്ര ബന്ധം നിലനിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ മേഖലയിലെ നേതാക്കള്‍ മുന്നോട്ടുവരണമെന്നും യു എസ് വക്താവ് അഭ്യര്‍ഥിച്ചു.

Latest