Connect with us

First Gear

ടാറ്റ സിക്ക ജനുവരി 20ന് വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ ടാറ്റയുടെ പുതിയ ഹാച്ച്ബാക്കായ സിക്ക ജനുവരി 20ന് ഇന്ത്യന്‍ വിപണിയിലെത്തും. മൂന്ന് സിലിണ്ടര്‍ എന്‍ജിനോട് കൂടി പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ സിക്ക ലഭ്യമാകും. റിവട്രോണ്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ മോഡല്‍ 6000 ആര്‍ പി എമ്മില്‍ 85 പിഎസ് കരുത്തും റിവോടോര്‍ക്ക് 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഡീസല്‍ വേരിയന്റ് 4000 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും പ്രധാനം ചെയ്യും. ഡീസല്‍ സിക്കയേക്കാള്‍ ഡ്രൈവിംഗ് സുഖം നല്‍കുന്നത് പെട്രോള്‍ സിക്കയാണെന്ന് വിവിധ നിരൂപണങ്ങള്‍ പറയുന്നു.

സെസ്റ്റിലൂടെ ടാറ്റയുടെ മുഖമുദ്രയായി മാറിയ ഹണികോംപ് ഗ്രില്ലാണ് സിക്കയെ മനോഹരമാക്കുന്നത്. ഷഡ്ബുജ ആകൃതിയിലുള്ള ഡിസൈനിംഗും കാറിന് മികച്ച കാഴ്ചസുഖം നല്‍കുന്നു. ഫോര്‍ഡ് ഫിഗോയോടും ഹ്യൂണ്ടായ് ഗ്രാന്റ് ഐ10നോടും ചെറിയ സാമ്യമുണ്ടെങ്കിലും സിക്ക കാഴ്ചയില്‍ ആരെയും നിരാശപ്പെടുത്തില്ല.

ലോകോത്തര മ്യൂസിക് ഇന്‍ഫൊര്‍ടൈന്‍മെന്റ് കമ്പനിയായ ഹാര്‍മാന്റെ ഇന്‍ഫര്‍ടൈം സിസ്റ്റം കൊണ്ട് സമ്പന്നമാണ് സിക്കയുടെ ഉള്‍വശം. ടാറ്റയുടെ സെസ്റ്റിലും ബോള്‍ട്ടിലും ടാറ്റ ഈ സിസ്റ്റം തന്നെയാണ് ഉപയോഗിക്കുന്നത്. 3.5 ലക്ഷം രൂപയാണ് സിക്കക്ക് വില പ്രതീക്ഷിക്കുന്നത്.

Latest