Connect with us

Ongoing News

സച്ചിന്‍ ബേബി ഇന്ത്യന്‍ ബി ടീമില്‍

Published

|

Last Updated

സച്ചിന്‍ ബേബി

മുംബൈ: ദേവ്ധര്‍ ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ബി ടീമില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ ഉള്‍പ്പെടുത്തി. വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞ രഞ്ജി സീസണിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് സച്ചിനു തുണയായത്.

സച്ചിന്‍ അംഗമായ ഇന്ത്യ ബി ടീമിനെ ഡല്‍ഹിയുടെ ഉന്‍മുക് ചന്ദാണ് നയിക്കുന്നത്. അമ്പാട്ടി റായിഡുവാണ് എ ടീം നായകന്‍. വിജയ് ഹസാരെ ചാമ്പ്യന്‍മാരായ ഗുജറാത്താണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. ഈ മാസം 24നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

Latest