Connect with us

Kozhikode

ക്രൂരമായി പീഡിപ്പിച്ച പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്ന് അനീബ്

Published

|

Last Updated

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ടിംഗിനിടെ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട തേജസ് ലേഖകന്‍ പി അനീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നോടെയാണ് അനീബിന് കോടതി ജാമ്യം അനുവദിച്ചുള്ള വിധിപുറപ്പെടുവിച്ചത്. അഞ്ചരയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അനീബിനെ ദേഹമാസകലം നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ തന്നെ ക്രൂരമായി പീഡിപ്പിച്ച പോലിസുകാര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് അനീബ് അറിയിച്ചു.