Connect with us

National

നക്‌സല്‍ പ്രദേശങ്ങള്‍ക്ക് കേന്ദ്രത്തിന്റെ 1,000 കോടി സഹായം

Published

|

Last Updated

ന്യൂഡല്‍ഹി: നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രം 1,000 കോടിയുടെ ഗ്രാന്റ് അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് 35 നക്‌സല്‍ ബാധിത ജില്ലകള്‍ക്ക് സഹായധനം അനുവദിച്ചത്. ഏഴു സംസ്ഥാനങ്ങളിലായാണ് നക്‌സല്‍ ബാധിത ജില്ലകള്‍ സ്ഥിതിചെയ്യുന്നത്.

ഇവിടങ്ങളിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും നക്‌സലുകളെ നേരിടുന്നതിനായി ആധുനിക ഉപകരങ്ങള്‍ വാങ്ങുന്നതിനുമാണ് പണം അനുവദിച്ചിരിക്കുന്നത്. നക്‌സല്‍ ബാധിത ജില്ലകള്‍ സംസ്ഥാനം തിരിച്ച് ജാര്‍ഖണ്ഡ്-16, ഛത്തീസ്ഗഡ്- എട്ട്, ബിഹാര്‍-ആറ്, ഒഡീഷ-രണ്ട്, മഹാരാഷ്ട്ര-ഒന്ന്, ആന്ധ്ര-ഒന്ന്, തെലുങ്കാന-ഒന്ന് എന്നിങ്ങനെയാണ്. ഓരോജില്ലയ്ക്കും 28.57 കോടി രൂപയാണ് ലഭിക്കുന്നത്.

Latest