Connect with us

Gulf

എല്ലാ സേവനങ്ങള്‍ക്കും വിരലടയാളം നിര്‍ബന്ധം

Published

|

Last Updated

റിയാദ്: പാസ്സ്‌പോര്‍ട്ട് വിഭാഗം ഗുണഭോക്ദാക്കള്‍ക്കു നല്‍കുന്ന മുഴവന്‍ സേവനങ്ങള്‍ക്കും വിരലടയാളം (ഫിംഗര്‍പ്രിന്റ്) അടിസ്ഥാന നിബന്ധനയാണെന്ന് പാസ്സ്‌പോര്ട്ട് വിഭാഗം അറിയിച്ചു, ഇത് രേഖപ്പെടുത്താത്ത വിദേശികള്‍ക്കുള്ള സേവനങ്ങള്‍ ജവാസാത്ത് നിര്‍ത്തിവെക്കും. വിരലടയാളം രേഖപ്പെടുത്തുന്നതിനായി വിദേശികളായ എല്ലാ രക്ഷിതാക്കളോടും ഒറിജിനല്‍ പാസ്‌പോര്‍ട്ടും, ഇഖാമയുമായി രാജ്യത്തുള്ള വിവിധ പാസ്‌പോര്‍ട്ട് ഓഫീസുകളുമായി ബന്ധപ്പെടാന്‍ പാസ്സ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
നേരത്തെ തൊഴില്‍ വിസയില്‍ വന്നവര്‍ക്ക് മാത്രം വിരലടയാളം എടുത്താല്‍ മതിയായിരുന്നു. എന്നാല്‍ ഏകദേശം ഒരു വര്‍ഷത്തോളമായി പതിനഞ്ചു വയസ്സിനു മുകളിലുള്ള കുടുംബത്തിലെ എല്ലാവര്‍ക്കും വിരലടയാളം രേഖപ്പെടുത്തണമെന്ന് പാസ്സ്‌പോര്‍ട്ട് വിഭാഗം നിര്‍ബന്ധമാക്കുകയായിരുന്നു. ഇത് രേഖപ്പെടുത്താത്ത പക്ഷം, പാസ്സ്‌പോര്‍ട്ടിലെ ഡാറ്റാ ട്രാന്‍സ്ഫറിംഗ്, റീ എന്ട്രി വിസ പ്രഫഷന്‍ മാറ്റം തുടങ്ങിയ സേവനങ്ങള്‍ ജവാസാത്തില്‍ നിന്നും ലഭിക്കില്ല.

Latest