Connect with us

Sports

ടീം ഇന്ത്യ ആസ്‌ത്രേലിയയില്‍

Published

|

Last Updated

ആസ്‌ത്രേലിയയിലെത്തിയ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം

ന്യൂഡല്‍ഹി: ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടീം ആസ്‌ത്രേലിയയില്‍ എത്തിച്ചേര്‍ന്നു. ഈ മാസം പന്ത്രണ്ടിന് പെര്‍ത്തിലെ വാക്കയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ആസ്‌ത്രേലിയന്‍ മണ്ണില്‍ വിജയത്തോടെ ടീം ഇന്ത്യ സീസണ്‍ ആരംഭിക്കുമെന്ന ശുഭാപ്തി വിശ്വാസം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു.
ആസ്‌ത്രേലിയയിലേക്ക് പുറപ്പെടും മുമ്പെ ബി സി സി ഐയുടെ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കോഹ്‌ലി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ക്കുള്ള പോളി ഉമ്രിഗര്‍ ട്രോഫി സ്വീകരിച്ചു.
ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ മികവിലേക്കുയരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫോം നഷ്ടപ്പെട്ട സുരേഷ് റെയ്‌ന ടീമിന് പുറത്തായതോടെ ധോമിയുടെ ചുമലിലാണ് മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്വം. ധോണിയെ കൂടാതെ അജിങ്ക്യരഹാനെ മാത്രമാണ് മധ്യനിരയിലെ പരിചയ സമ്പന്നന്‍. മനീഷ് പാണ്‌ഡെ, ഗുര്‍കീരാത് സിംഗ് എന്നീ പുതുമുഖങ്ങള്‍ ടീമിലുണ്ട്. ഇവരില്‍ നിന്ന് ആശാവഹമായ പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
ആസ്‌ത്രേലിയക്കെതിരെ അവസാനം കളിച്ച ഏകദിന പരമ്പരയിലും ലോകകപ്പ് സെമിഫൈനലിലും ഇന്ത്യ പരാജയമായിരുന്നു.