Connect with us

National

കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ ഗതാഗതം തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത മൂഡല്‍മഞ്ഞിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ കര, വ്യോമ, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. 130 ട്രെയിനുകള്‍ റദ്ദാക്കി. 60 വിമാനങ്ങള്‍ വൈകി. റോഡ് മാര്‍ഗമുള്ള യാത്രയും ദുസ്സഹമായി.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ അടഞ്ഞുകിടക്കുന്ന സ്ഥിതിയിലാണ്. ഇവിടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. നഗരത്തില്‍ ഇടിയോട് കൂടിയ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Latest