Connect with us

National

വയറുവേദനക്ക് ചികിത്സ തേടിയ യുവാവിന്റെ വയറ്റില്‍ ഗര്‍ഭസ്ഥ ശിശു

Published

|

Last Updated

അഹമ്മദാബാദ്: വിട്ടുമാറാത്ത വയറുവേദനക്ക് ചികിത്സ തേടിയ 18കാരന്റെ വയറ്റില്‍ ഗര്‍ഭസ്ഥശിശു. അഹമ്മദാബാദിലാണ് സംഭവം. എക്‌സ്‌റേ, സ്‌കാനിംഗ് പരിശോധനയില്‍ വയറ്റില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. നരേന്ദ്രകുമാര്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് മുടിയും പല്ലും വളര്‍ന്ന വികലമായ ആകൃതിയിലുള്ള ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തത്.

2FE162FC00000578-3388978-An_X_ray_shows_the_parasite_growing_with_him_since_before_birth-a-14_1452242849713ചെറുപ്പത്തിലേ ഉള്ള വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് നരേന്ദ്രകുമാറിനെ മാതാപിതാക്കള്‍ പല ഡോക്ടര്‍മാരെയും കാണിച്ച് ചികിത്സിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ വിശദമായ പരിശോധനക്കായി എക്‌സ്‌റേയും സ്‌കാനിംഗും നടത്തിയപ്പോഴാണ് യുവാവിന്റെ വയറ്റില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

2FE3C3FD00000578-3388978-The_mass_had_been_growing_inside_Narendra_all_of_his_life-a-13_1452242843417ഗര്‍ഭാവസ്ഥയില്‍ ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് പൊക്കിള്‍കൊടി വഴി മറ്റൊന്നിന്റെ അകത്ത് പ്രവേശിക്കുന്ന (foetus in fetu) താണ് ഇത്തരത്തിലുള്ള അപൂര്‍വ “ഗര്‍ഭ”ത്തിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഇത് സംഭവിക്കുന്നത്. ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള 200 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.