Connect with us

Gulf

ദുബൈ-കൊച്ചി-ദുബൈ എയര്‍ ഇന്ത്യ വിമാനം പ്രതിദിന സര്‍വീസ് തുടങ്ങുന്നു

Published

|

Last Updated

ദുബൈ: ദുബൈക്കും കൊച്ചിക്കുമിടയില്‍ ജനുവരി 11 മുതല്‍ എല്ലാ ദിവസവും എയര്‍ ഇന്ത്യാ വിമാനം ഉണ്ടായിരിക്കുമെന്ന് റീജ്യനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. കൊച്ചിയില്‍ നിന്ന് തിരിച്ചും എല്ലാ ദിവസവും വിമാനമുണ്ടാകും. എ ഐ 934 വിമാനം ഉച്ച 1.30ന് ദുബൈയില്‍ നിന്ന് പുറപ്പെടും. പ്രാദേശിക സമയം 7.10ന് അവിടെ എത്തും. എ ഐ 933 കൊച്ചിയില്‍നിന്ന് രാവിലെ 9.35ന് പുറപ്പെടും. ദുബൈയില്‍ ഉച്ച 12.35ന് എത്തും. പുതിയ തരം വിമാനമായ എ 320 എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. 180 സീറ്റുകളുണ്ടാകും. തുടക്കത്തില്‍ വണ്‍വേക്ക് 330 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 785 ദിര്‍ഹം. 30 കിലോ ബാഗേജ് അനുവദിക്കും. അതേസമയം, കൊച്ചി-ഷാര്‍ജ വിമാനം ഉണ്ടാകില്ല. ഈ സെക്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സിയുമായോ എയര്‍ ഇന്ത്യ ഓഫീസുമായോ ബന്ധപ്പെടണം. ബുക്കിംഗ് മാറ്റം സൗജന്യമായി ചെയ്തു കൊടുക്കുമെന്നും റീജ്യണല്‍ മാനേജര്‍ വ്യക്തമാക്കി.
യു എ ഇയില്‍ നിന്ന് ആഴ്ചയില്‍ 74 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറത്തുന്നത്. എയര്‍ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 300 വിമാനങ്ങള്‍ പറത്തുന്നു.

---- facebook comment plugin here -----

Latest