Connect with us

Kannur

താജുല്‍ ഉലമ രണ്ടാം ഉറൂസിന് തിങ്കളാഴ്ച കൊടിയേറും

Published

|

Last Updated

കണ്ണൂര്‍: താജുല്‍ ഉലമ സയ്യിദ് അബ്ദു ര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ രണ്ടാമത് ഉറൂസ് ഈ മാസം 11ന് എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി സിയാറത്ത്, പ്രകീര്‍ത്തനം, ദിക്ര്‍ ദുആ സമ്മേളനം, ആത്മീയ സമ്മേളനം, അനുസ്മരണ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം 13ന് വൈകീട്ട് ദുആ സമ്മേളനത്തോടെ ഉറൂസ് സമാപിക്കും. എട്ടിക്കുളം താജുല്‍ഉലമ മഖാമില്‍ നടക്കുന്ന ആണ്ട് നേര്‍ച്ച പതിനായിരങ്ങളുടെ ആത്മീയ സംഗമവേദിയാകും. പ്രമുഖ പണ്ഡിതരും നേതാക്കളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ അറിയിച്ചു.
11ന് രാവിലെ എട്ടിന് താജുല്‍ ഉലമ ആറ് പതിറ്റാണ്ടിലേറെ കാലം സേവനം ചെയ്ത ഉള്ളാള്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. ഉള്ളാളില്‍ നിന്ന് എട്ടിക്കുളത്തേക്ക് പതാക വരവേല്‍പ്പ് നടക്കും. എട്ടിക്കുളത്തെ സമീപ മഖാമുകളായ വളപട്ടണം, മാടായി, ചെറിയ ഏഴിപ്പള്ളി, തലക്കാല്‍ എന്നിവിടങ്ങളില്‍ സിയാറത്ത് നടക്കും. താജുല്‍ ഉലമ മഖാം സിയാറത്തിന് ളിയാഉല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി പതാക ഉയര്‍ത്തും. ഉച്ചക്ക് ഒന്നിന് പ്രകീര്‍ത്തന സദസ്സ് നടക്കും. വൈകീട്ട് മൂന്നിന് ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ പ്രാര്‍ഥന നടത്തും. സമസ്ത ഉപാധ്യക്ഷന്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് തദ്കീറെ ജീലാനി അനുസ്മരണ സംഗമം സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കരയുടെ അധ്യക്ഷതയില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് ശുകൂര്‍ ഇര്‍ഫാനിയും സംഘവും അവതരിപ്പിക്കുന്ന ഖവാലി നടക്കും.
12ന് ചൊവ്വാഴ്ച രാവിലെ ആറിന് ഖുര്‍ആന്‍ വെളിച്ചം സ്വാലിഹ് സഅദി തളിപ്പറമ്പ് അവതരിപ്പിക്കും. രാവിലെ 9.30ന് ശാദുലി റാതിബ് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും ഉച്ചക്ക് രണ്ടിന് മണിക്ക് സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്‌രിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ബുര്‍ദ്ദ മജ്‌ലിസിന് അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം. നല്‍കും അബ്ദുല്‍ഖാദിര്‍ മദനി കല്‍ത്തറ ഉദ്‌ബോധനം നടത്തും. വൈകീട്ട് നാലിന് സ്‌നേഹ സംഗമം യൂസുഫ് ഹാജി പെരുമ്പയുടെ അധ്യക്ഷതയില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന്് ആത്മീയ സമ്മേളനം സയ്യിദ് അത്വാവുല്ലാ തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. ചാലാട് കെ പി അബ്ദുല്‍ ഹമീദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങള്‍ വൈലത്തൂര്‍ നേതൃത്വം നല്‍കും.
13ന് ബുധനന്‍ രാവിലെ ആറിന് മുഹമ്മദ് റഫീഖ് സഅദി ദേലംപാടിയുടെ ഹദീസ് പഠനം നടക്കും. എട്ടിന് ജലാലിയ്യ റാതിബിന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല ഉദ്‌ബോധനം നടത്തും. ഒമ്പതിന് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് ആരംഭിക്കും. ശൈഖുനാ കോട്ടൂര്‍ ഉസ്താദ് പ്രാര്‍ഥന നടത്തും. 10 മണിക്ക് മുസ്‌ലിം ജമാഅത്ത് സംഗമം പി കെ അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക്‌ശേഷം മൂന്നിന് സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

Latest