Connect with us

Organisation

മോളൂര്‍ മഅ്ദിന്‍ മീലാദ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് മീലാദ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇതോടാനുബന്ധിച്ച് ശാദുലി ബ്ലോക്ക് ഉദ്ഘാടനവും നടക്കും. മൂന്ന് ദിവസം നീണ്ട് നില്‍കുന്ന സമ്മേളനത്തില്‍ തന്‍ശ്വീത് സമ്മിറ്റ്, ചരിത്ര സെമിനാര്‍, അന്യ സംസ്ഥാന തൊഴിലാളി സംഗമം, യൂത്ത് മീറ്റ്, മുഅല്ലിം സംഗമം, സ്വലാത്ത് മജ്‌ലിസ്, പ്രവാസി സംഗമം, ശാദുലി അവാര്‍ഡ്, മീലാദ് സമ്മേളനം, താജുല്‍ ഉലമാ അനുസ്മരണം തുടങ്ങിയവ നടക്കും.
മദീന റൗളയില്‍ നിന്നെത്തിയ പതാക ഇന്ന് രാവിലെ ഏഴ് മണിക്ക് സ്വാഗതസംഘം ട്രഷറര്‍ മൊയ്തു ഹാജി വീരമംഗലം ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന തന്‍ശ്വീത് സമ്മിറ്റ് ഉമര്‍ സഖാഫി വീരമംഗലം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ഒറ്റപ്പാലം സോണ്‍ പ്രസിഡന്റ് സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സൈനുല്‍ ആബിദീന്‍ സഅദി മുക്കം അധ്യക്ഷത വഹിക്കും. ഇബ്‌റാഹീം ബാഖവി മേല്‍മുറി വിഷയവതരണം നടത്തും.
രാവിലെ പത്ത് മണിക്ക് നടക്കുന്ന ചരിത്ര സെമിനാര്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സുല്‍ഫിക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. “മഖ്ദൂം ചരിത്രവും പഠനവും” എന്ന വിഷയത്തില്‍ പ്രൊഫ. സൈതലവി മാസ്റ്റര്‍ പൊന്നാനി പ്രബന്ധം അവതരിപ്പിക്കും. അല്‍ അക്ബര്‍ ചെയര്‍മാന്‍ ഉണ്ണീന്‍ ഹാജി ചൂരക്കോട് അധ്യക്ഷത വഹിക്കും. ഡോ. അബൂബക്കര്‍ മാസ്റ്റര്‍ പത്തംകുളം, റാശിദ് അശ്‌റഫി ഒറ്റപ്പാലം, അഡ്വ. ശരീഫ് ചെര്‍പ്പുളശ്ശേരി,അബ്ദുര്‍റസാഖ് ഹാജി ഹെന്ന സില്‍ക്‌സ് സംസാരിക്കും.
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സംഗമം എസ് എസ് എഫ് ദേശീയ സമിതി അംഗം ഹാഫിള് ഉസ്മാന്‍ വിളയൂര്‍ ഉദ്ഘാടനം ചെയ്യും. സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിക്കും. മുഹമ്മദ് ശാഫി ബുഖാരി ക്ലാസെുക്കും.
നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന യൂത്ത് മീറ്റ് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യൂസുഫ് സഖാഫി വിളയൂര്‍ വിഷയവതരണം നടത്തും. മൊയ്തീന്‍ കുട്ടി അല്‍ ഹസനി വിളയൂര്‍ ഉദ്ഘാടനം ചെയ്യും. അലി സഖാഫി മഠത്തിപ്പറമ്പ് അധ്യക്ഷത വഹിക്കും. പ്രവാസി സംഗമം ദുബൈ കമ്മിറ്റി അംഗം അബ്ദുല്‍ അസീസ് അന്‍വരി ഉദ്ഘാടനം ചെയ്യും.
ബാപ്പു മുസ്‌ലിയാര്‍ ചളവറ അധ്യക്ഷത വഹിക്കും. 11ന് രാവിലെ ഒമ്പതിന് ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് മുഅല്ലിം സംഗമം റെയ്ഞ്ച് പ്രസിഡന്റ് ബീരാന്‍ കുട്ടി ബാഖവി പൂതക്കാട് അധ്യക്ഷത വഹിക്കും. മസ്വാലിഹ് പ്രിന്‍സിപ്പാള്‍ ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി ഉദ്ഘാടനം ചെയ്യും.
പുതുതായി നിര്‍മിച്ച ശാദുലി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിയിട്ട് ആറ് മണിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും.ഓണ്‍ലൈന്‍ ചാനല്‍ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം ലോഗോ ഓണ്‍ ചെയ്യും. ലൈബ്രറി ഉദ്ഘാടനം കുറ്റൂര്‍ അബ്ദുര്‍റഹ് മാന്‍ ഹാജി നിര്‍വഹിക്കും. മീലാദ് സമ്മേളനം ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരം പുത്തൂര്‍ ഉദ്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിക്കും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് പി എം എസ് തങ്ങള്‍ പള്ളിപ്പുറം, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി (സെക്രട്ടറി, മള്ഹര്‍ മഞ്ചേശ്വരം), സയ്യിദ് ഹിബത്തുള്ള തങ്ങള്‍ പുലാമന്തോള്‍, സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ പുല്ലാര, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, താഴപ്ര മുഹ്‌യദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സുലൈമാന്‍ ചുണ്ടമ്പറ്റ, ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഫൈസി മാരായമംഗലം,അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഉമര്‍ മാസ്റ്റര്‍ ഓങ്ങല്ലൂര്‍, സൈതലവി മാസ്റ്റര്‍ പൂതക്കാട്, ഇബ്‌റാഹീം സഖാഫി മോളൂര്‍ സംബന്ധിക്കും.

Latest