Connect with us

Gulf

ഫസ്സ ഫാല്‍ക്കണറി ചാമ്പ്യന്‍ഷിപ്പ് ആകര്‍ഷകമാകുന്നു

Published

|

Last Updated

ഫസ്സ ഫാല്‍ക്കണറി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌

ദുബൈ: ഫസ്സ ഫാല്‍ക്കണറി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസമായ ഇന്നലെ നൂറുകണക്കിന് ഫാല്‍ക്കണ്‍ പ്രേമികള്‍ മത്സരം വീക്ഷിക്കാനെത്തി. ദുബൈ അല്‍ റുവയ്യയില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടന്നുവരുന്നത്. ഫാല്‍ക്കണ്‍ പക്ഷികളുടെ കഴിവും വേഗതയും അളക്കുന്ന വാര്‍ഷിക മത്സരമാണിത്. ശൈഖ്, പൊതുജനം എന്നീ വിഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ട മത്സരത്തില്‍ ഉടമയുടെ അടുത്ത് നിന്ന് പുറപ്പെട്ട് വേഗത്തില്‍ ഇരയുടെ സമീപമെത്തുന്ന മത്സരമാണ് പ്രധാനം. രാജ്യത്തിന്റെ പരമ്പരാഗത മത്സരങ്ങളിലൊന്നായ ഇത് പക്ഷിസ്‌നേഹികളെയും പൊതുജനങ്ങളെയും ആകര്‍ഷിക്കുന്ന ചാമ്പ്യന്‍ഷിപ്പാണ്. പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും മത്സരം സഹായകരമാകുന്നതാണെന്ന് ചാമ്പ്യന്‍ഷിപ്പിന്റെ ഡയറക്ടര്‍ സൗദ ഇബ്‌റാഹീം ദര്‍വീശ് പറഞ്ഞു.
550 ഫാല്‍ക്കണുകള്‍ മത്സരിക്കുന്ന ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ ജി സി സി സഹോദര രാജ്യങ്ങളില്‍ നിന്നുള്ളവരും മത്സരത്തിനെത്തിയിട്ടുണ്ട്. ആണ്‍ പെണ്‍ ഫാല്‍ക്കണുകള്‍ക്ക് പ്രത്യേകം മത്സരമാണ് ഒരുക്കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest