Connect with us

Qatar

പോളിയോ മരുന്നുമാറ്റം ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം

Published

|

Last Updated

ദോഹ: പോളിയോ നിര്‍മാര്‍ജനത്തിനായി നല്‍കി വരുന്ന മരുന്നല്‍ മാറ്റം വരുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം രാജ്യത്ത് പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ആരോഗ്യ സുപ്രീം കൗണ്‍സില്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
സ്വകാര്യ ആശുപത്രികളോടും പോളിയോ മരുന്നുവിതരണം നടത്തുന്ന കേന്ദ്രങ്ങളോടും മാറ്റത്തിനു തയാറെടുക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിലാണ് ലോകവ്യാപകമായി മാറ്റം നിലവില്‍ വരുന്നത്.
ഇപ്പോള്‍ ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ട്രിവലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ ബിവലന്റ് ഓറല്‍ പോളിയോ വാക്‌സിനിലേക്കു മാറ്റാനാണ് നിര്‍ദേശം. ഈ നിര്‍ദേശം അംഗീകരിച്ചു നടപ്പിലാക്കാന്‍ നാഷനല്‍ ഇമ്യൂനൈസേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് സന്നദ്ധമായിട്ടുണ്ട്. ഏപ്രില്‍ 15ആണ് രാജ്യത്ത് മാറ്റത്തിനുള്ള അവസാനദിവസമായി തിരഞ്ഞെടുത്തിരിക്കുന്നത്. ശേശം നിലവിലുള്ള രീതി രാജ്യത്ത് ഉപയോഗിക്കില്ല.
1990 മുതല്‍ ഖത്വറില്‍ പോളിയോക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എന്നാല്‍ പോളിയോ പകര്‍ച്ചാഭീഷണി രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പോളിയോ വൈറസുകളുടെ പകര്‍ച്ച തടയുന്നതിന് നേരത്തേ സ്വീകരിച്ച പ്രതിരോധ നടപടികള്‍ വലിയ ഫലം ചെയ്തു. ഫലപ്രദമായ ഏകീകൃത മരുന്ന് ലോകത്ത് ഒരുപോലെ വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോകാരോഗ്യ സംഘടന നടപടികള്‍ സ്വീകരിക്കുന്നത്.

---- facebook comment plugin here -----

Latest