Connect with us

Sports

എഫ് എ കപ്പ്: ചെല്‍സി, യുനൈറ്റഡ് മുന്നോട്ട്

Published

|

Last Updated

ലണ്ടന്‍: എഫ് എ കപ്പില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും നാലാം റൗണ്ടില്‍ കടന്നു. മൂന്നാം റൗണ്ട് മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് സ്‌കെന്‍തോര്‍പ് യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് ചെല്‍സി മുന്നോട്ടുള്ള യാത്ര സുഗമമാക്കിയത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ മൂന്നാം ഡിവിഷന്‍ ക്ലബായ ഷെഫീല്‍ഡ് യുനൈറ്റഡിനോട് കഷ്ടിച്ച് രക്ഷപ്പെട്ടായിരുന്നു (1-0) മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാലാം റൗണ്ട് പ്രവേശനം. മറ്റൊരു മത്സരത്തില്‍ ഓക്‌ഫോര്‍ഡ് യുനൈറ്റഡിനോട് 3-2ന് സമനില വഴങ്ങിയ ലിസസ്റ്റര്‍ സിറ്റി എഫ് എ കപ്പില്‍ നിന്ന് പുറത്തായി. 13ാം മിനുട്ടില്‍ ഡിഗോ കോസ്റ്റ, 68ാം മിനുട്ടില്‍ ലോട്ടസ് ചീക്ക് എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്.
ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച വെയ്ന്‍ റൂണിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്‍ജുറി ടൈമിന്റെ എട്ടാം മിനുട്ടിലാണ് റൂണിയുടെ വിജയഗോള്‍ പിറന്നത്. പെനാല്‍റ്റി ഏരിയയില്‍ പകരക്കാരന്‍ മെഫിസ് ഡെപെയെ ഡീന്‍ ഹാമണ്ട് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത റൂണി പന്ത് അനായാസം വലയിലെത്തിച്ചു. താരതമ്യേന ദുര്‍ബലരായ എതിരാളികളായിട്ടും നിറം മങ്ങിയ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തെടുത്തത്. ഷെഫീല്‍ഡിന്റെ പ്രതിരോധ കോട്ടപൊളിക്കാന്‍ യുനൈറ്റഡിന് ഒരു ഘട്ടത്തിലുമായില്ല. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
എഫ് എ കപ്പ് മൂന്നാം റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം ഡിവിഷന്‍ ക്ലബായ എക്‌സിറ്റര്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂള്‍ രക്ഷപ്പെട്ടിരുന്നു. കളിയുടെ പത്താം മിനുട്ടില്‍ തന്നെ ദുര്‍ബലായ എതിരാളികളോട് ലിവര്‍പൂള്‍ ഗോള്‍ വഴങ്ങി. ടോം നിക്കോള്‍സാണ് എക്‌സിറ്ററിന്റെ ഗോള്‍ നേടിയത്. എന്നാല്‍ 12ാം മിനുട്ടില്‍ ജെറോം സിംഗ്‌ളെയറിലൂടെ ലിവര്‍പൂള്‍ സമനില നേടി. 45ാം മിനുട്ടില്‍ ലീ ഹോംസ് എക്‌സിറ്ററിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ കളി തീരാന്‍ 17 മിനുട്ട് ശേഷിക്കെ സ്മിത്ത് നേടിയ ഗോളില്‍ ലിവര്‍പൂള്‍ മത്സരം സമനിലയിലാക്കുകയായിരുന്നു.

---- facebook comment plugin here -----

Latest