Connect with us

National

മാള്‍ഡയിലെത്തിയ ബി ജെ പി എംപിമാരെ തിരിച്ചയച്ചു

Published

|

Last Updated

കൊല്‍ക്കത്ത: അക്രമ സംഭവങ്ങള്‍ നടന്ന പശ്ചിമ ബംഗാളിലെ മാള്‍ഡ സന്ദര്‍ശിക്കാനെത്തിയ ബി ജെ പി എം.പിമാരുടെ സംഘത്തെ പോലീസ് തിരിച്ചയച്ചു.

അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബി ജെ പി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയ അന്വേഷണ സംഘാംഗങ്ങളെയാണ് തടഞ്ഞത്.
എംപിമാരായ എ.എസ് അഹുവാലിയ,ഭൂപേന്ദ്ര യാദവ്,ബി.ഡി റാം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചത്. നിരോധനാഞ്ജ നിലനില്‍ക്കുന്നതിനാലാണ് ഇവരെ തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. മാള്‍ഡ സന്ദര്‍ശനം തടഞ്ഞ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം.പിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ജനുവരി മൂന്നിനാണ് മാള്‍ഡയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ബി.എസ്.എഫിന്റെ ജീപ്പും പോലീസ് വാഹനങ്ങളും കത്തിക്കുകയും ചെയ്തിരുന്നു.

മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും പ്രദേശവാസികളും ബി.എസ്.എഫും തമ്മിലുള്ള സംഘര്‍ഷമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് 18 ന് മാള്‍ഡ സന്ദര്‍ശിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest