Connect with us

Malappuram

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി പി കെ അബ്ദുര്‍റബ്ബ്

Published

|

Last Updated

മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ജി എസ് ടി യു രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം തരത്തില്‍ പ്രവേശനം നല്‍കിയ ജി എം എല്‍ എ എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളിനും മികച്ച ജൈവ പച്ചക്കറി തോട്ടത്തിനുള്ള അവാര്‍ഡ് ജി എം യു പി എസ് മേല്‍മുററിക്കും പി ഉബൈദുല്ല എം എല്‍ എ അവാര്‍ഡുകള്‍ കൈമാറി.
ജില്ലയിലെ ജി എസ് ടി യു പ്രവര്‍ത്തകരുടെ അവയവദാന സമ്മതപത്രം ജില്ലാ സെക്രട്ടറി കെ എല്‍ ഷാജുവില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി എം കെ സനല്‍കുമാറിന് കൈമാറി. അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം ടൂറിസം വുകപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി എസ് സാലിം അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ഉത്തരമേഖലാ വനിതാ കണ്‍വെന്‍ഷന്‍ മിഹാള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി പ്രൊഫ. ഹരിപ്രിയ, കെ എം ഗിരിജ, ആര്‍ പ്രസന്നകുമാരി, കെ സരോജിനി, എച്ച് മാരിയത്ത് ബീവു, കെ പുഷ്പ വല്ലി സംസാരിച്ചു.

Latest