Connect with us

Wayanad

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ര്ടീയ മുതലെടുപ്പിന് ബി ജെ പി ശ്രമം: ആദിവാസി കോണ്‍ഗ്രസ്

Published

|

Last Updated

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയും, പോഷക സംഘടനകളും രാഷ്ര്ടീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മാനന്തവാടിയിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തുന്ന ക്യാമ്പ് രാഷ്ര്ടീയ പ്രേരിതമാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് പട്ടികവര്‍ഗ്ഗ മേഖലയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ ഭവനനിര്‍മാണ പദ്ധതി ജനനി ജ•രക്ഷ, ഗോത്രസാരഥി, ആശിക്കും ഭൂമി ആദിവാസിക്ക് തുടങ്ങിയ പദ്ധതികളും, 5000ഓളം സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്ന ഓട്ടോറിക്ഷ വിതരണവും രോഗംമൂലം ബുദ്ധിമുട്ടുന്ന 10000 കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന സമഗ്ര ആരോഗ്യ പദ്ധതിയും തുടക്കം കുറിച്ചത് യു.ഡി.എഫ്. സര്‍ക്കാരാണ്. ആദിവാസി ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് അനേകം ജനക്ഷേമ പദ്ധതികളിലൂടെ മന്ത്രി പി.കെ. ജയലക്ഷ്മി ശക്തമായ ഇടപെടലുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ആദിവാസികളുടെ ഒരുലക്ഷം രൂപവരെയുള്ള വായ്പകളെഴുത്തി തള്ളുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 40 കോടി രൂപ ഇതിനായി നീക്കിവെച്ച പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെയും യു.ഡി.എഫ്. സര്‍ക്കാരിനെയും അഭിനന്ദിക്കുകയാണ് വേണ്ടത്. കിടപ്പാടമില്ലാത്ത ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു ഭൂമിയെ1ന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്. മുത്തങ്ങ സമരത്തിലിരയായവര്‍ക്കും അരിവാള്‍ രോഗികളായവര്‍ക്കുമുള്ള ഭൂവിതരണത്തിന്റെ ഉദ്ഘാടനം 22ന് മുഖ്യമന്ത്രി ജില്ലയില്‍ നിര്‍വഹിക്കാനിരിക്കെയാണ് ചിലര്‍ സമരനാടകവുമായി രംഗത്തെത്തിയിട്ടുള്ളത്. മോഡല്‍ കോളനി, ഹാംലിറ്റ് വികസന പദ്ധതി എന്നിവയിലൂടെയും 148 കോടി രൂപ ചെലവഴിക്കുന്ന പ്രാര്‍ത്ഥന ഗോത്രവര്‍ഗ്ഗ പാക്കേജ് മുഖേനയും പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിരിക്കുകയാണെന്നും വിലയിരുത്തി. കേരളം രുപീകൃതമായതിനുശേഷമാണ് പ്രതിവര്‍ഷം 600 കോടി രൂപ ഈ ജനവിഭാഗങ്ങള്‍ക്ക് ചെലവഴിക്കുന്നതെന്നും ഇത് മാതൃകാപരമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി. രാമന്‍ അധ്യക്ഷത വഹിച്ചു. ബാബു പന്നിക്കുഴി, ബാലന്‍, ശാന്ത വിജയന്‍, ഉഷ വിജയന്‍, ബോളന്‍, അനന്തന്‍ ചുള്ളിയോട്, എം.ആര്‍. ബാലകൃഷ്ണന്‍, വി.ആര്‍. ബാലല്‍, ഇ.കെ. രാമന്‍, ബാലന്‍, രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.