Connect with us

Kerala

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ 18 ലേക്ക് മാറ്റി

Published

|

Last Updated

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. ഇത് സംബന്ധിച്ച് സിബിഐയ്ക്ക് നോട്ടീസ് ആയ്ക്കാനും കോടതി നിര്‍ദേശിച്ചു.

ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതു നാലാം തവണയാണ് ജയരാജന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിബിഐ നോട്ടീസ് അയക്കുന്നത്. ആദ്യ തവണ തിരുവനന്തപുരത്ത് ജയരാജന്‍ ചോദ്യം ചെയ്യലിനു വിധേയനായെങ്കിലും പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.

ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ ചോദ്യം ചെയ്യലിനായി സിബിഐ ജയരാജനെ വിളിച്ചു വരുത്താന്‍ സാധ്യത ഇല്ല. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി കോടതി തള്ളിയിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest