Connect with us

Kerala

ശബരിമല: ഭക്തര്‍ക്ക് അനുകൂലമായിരിക്കും സര്‍ക്കാര്‍ നിലപാട്: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദര്‍ശനം സംബന്ധിച്ച് ഭക്തര്‍ക്കനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കില്ല. പ്രത്യേക പ്രായപരിധിയില്‍പ്പെട്ടവരെ പ്രവേശിപ്പിക്കുന്നതിന് മാത്രമാണ് ചില നിയന്ത്രണങ്ങളുള്ളത്. ഭക്തരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി ഇന്നലെ നിരീക്ഷണം നടത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.ക്ഷേത്രം ഒരു പൊതുസ്ഥാപനമാണ്. ഇവിടങ്ങളില്‍ മതാടിസ്ഥാനത്തില്‍ നിയന്ത്രണമാകാം. എന്നാല്‍, ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നിരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് കേരളത്തിലെ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.
വിഷയത്തില്‍ വിശ്വാസത്തെ വ്രണപ്പെടുത്താത്ത നിലപാടായിരിക്കും സര്‍ക്കാരിന്റേതെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാറും പ്രതികരിച്ചു. വിവിധ വശങ്ങള്‍ പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest