Connect with us

Kerala

ബഹുസ്വര സമൂഹ നിര്‍മിതിക്ക് സഹിഷ്ണുത മാത്രം പോര: ഉപരാഷ്ട്രപതി

Published

|

Last Updated

മലപ്പുറം: ബഹുസ്വര സമൂഹ നിര്‍മിതിക്ക് സഹിഷ്ണുത മാത്രം പോരെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. മലപ്പുറത്ത് മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങളെ അംഗികരിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ബഹുസ്വര സമൂഹ നിര്‍മിതി പൂര്‍ണമാകുന്നത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം നന്മയാണ്. മതങ്ങളുടെ സാരാംശം സജീവമായി ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതവിദ്വേഷം സൃഷ്ടിക്കുന്നത ഒന്നിനും സ്ഥാനമുണ്ടാകില്ല. ന്യൂനപക്ഷത്തിലോ ഭൂരിപക്ഷത്തിലോ പെടുന്ന് ആരേയും മതവൈരം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വാക്കുകളെ ഓര്‍മിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, എംപിമാരായ ഇ അഹമ്മദ്, പിവി അബ്ദുല്‍ വഹാബ്, ഡോ. ശശി തരൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മലപ്പുറത്തെ സമ്മേനത്തിന് ശേഷം വ്യോമമാര്‍ഗം ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോയി.വൈകീട്ട് അഞ്ചിന് മസ്‌കറ്റ് ഹോട്ടലില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ ഉപരാഷ്ട്രപതി സംബന്ധിക്കും.

Latest