Connect with us

International

ഇസ്താംബൂളില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍
പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനകാരണം വ്യക്തമല്ല. ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.

തുര്‍ക്കിയിലെ ചരിത്രപ്രധാന്യമുള്ളതും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നതുമായ സുല്‍ത്താനമെറ്റിലാണ് സ്‌ഫോടനം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കുകയും സ്‌ഫോടനം നടന്ന സ്ഥലം സീല്‍ ചെയ്യുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നില്‍ തുര്‍ക്കിയിലെ തീവ്ര ഇടതുപക്ഷ സംഘടനായാണെന്നാണ് നിഗമനം.