Connect with us

Gulf

ആഗോള ഗ്രാമത്തില്‍ രണ്ട് മാസത്തിനകം 22 ലക്ഷം സന്ദര്‍ശകര്‍

Published

|

Last Updated

ദുബൈ ആഗോള ഗ്രാമത്തിലെത്തിയ സന്ദര്‍ശകര്‍

ദുബൈ: ആഗോള ഗ്രാമത്തില്‍ രണ്ട് മാസം കൊണ്ട് 22 ലക്ഷം അതിഥികള്‍ എത്തിയതായി സി ഇ ഒ അഹമ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു. 2015 നവംബര്‍ മൂന്നിനാണ് തുടങ്ങിയത്. 2015 അവസാനിച്ചപ്പോഴാണ് ഇത്രയും ആളുകള്‍ ആഗോളഗ്രാമത്തിലെത്തിയത്. 32 രാജ്യങ്ങളിലെ പവലിയനുകളിലും കനത്തതിരക്കാണ്. 12,000ത്തോളം കലാപരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. വാരാന്ത്യദിനങ്ങളില്‍ കനത്തതിരക്കാണ് അനുഭവപ്പെടുന്നത്.
ലോകത്തിന്റെ കവാടം എന്നപേരില്‍ പ്രത്യേക പ്രവേശന കവാടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 40 ടിക്കറ്റ് കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മധ്യപൗരസ്ത്യമേഖലയിലെ ഏറ്റവും വലിയ വാണിജ്യമേളയായി ആഗോള ഗ്രാമം മാറിയതായി അഹമ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു.

---- facebook comment plugin here -----

Latest