Connect with us

Uae

'പ്രവാചകാധ്യാപനങ്ങള്‍ രക്ഷയുടെ മാര്‍ഗം'

Published

|

Last Updated

ബര്‍ദുബൈ ഐ സി എഫ്, ആര്‍ എസ് സി മീലാദ്
സമ്മേളനത്തില്‍ കെ കെ എം സഅദി മദ്ഹുറസൂല്‍
പ്രഭാഷണം നടത്തുന്നു

ബര്‍ദുബൈ: അസഹിഷ്ണുതയുടെ ദുരന്തം അനുഭവിക്കുന്ന ആധുനിക ലോകത്ത് പ്രവാചകാധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് രക്ഷയുടെ മാര്‍ഗമെന്നും പ്രവാചക സ്‌നേഹം അതിന് നിദാനമാവുമെന്നും പ്രമുഖ പണ്ഡിതന്‍ കെ കെ എം സഅദി പ്രസ്താവിച്ചു.
സഹിഷ്ണുതയുടെ പ്രവാചകന്‍ എന്ന ശീര്‍ഷകത്തില്‍ ബര്‍ദുബൈ ഐ സി എഫ്, ആര്‍ എസ് സി അല്‍ മുസല്ല ടവറില്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മര്‍കസ് ബര്‍ദുബൈ ബ്രാഞ്ച് മദ്‌റസ വിദ്യാര്‍ഥികള്‍ സര്‍ഗവിരുന്നും ദഫ് മേളവും അറബന മുട്ടും നൂര്‍മദീനയുടെ ഇശല്‍ മദ്ഹും മുഹമ്മദ് അബ്ബാസ് (പാകിസ്ഥാന്‍) നഅ്‌തെ ശരീഫും അവതരിപ്പിച്ചു. മീലാദ് ക്വിസില്‍ ഒന്നം രണ്ടും സ്ഥാനം നേടിയവര്‍ക്ക് ഗോള്‍ഡ് കോയിന്‍ വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മദ്രസ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.സമ്മര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ മുസ്തഫ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി വിളയൂര്‍, സി എം അബ്ദുല്ല ചേരൂര്‍, ഇസ്മാഈല്‍ ഉദിനൂര്‍, അശ്‌റഫ് പാലക്കോട്, ആസിഫ് മൗലവി, അബ്ദുല്‍ സലാം കാഞ്ഞിരോട്, ഉമ്മര്‍ ഹാജി ചാലിയം, മുഹിയുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, ശാഹുല്‍ ഹമീദ് കൈപ്പമംഗലം, ബശീര്‍ സഖാഫി, ഇസ്മാഈല്‍ അഹ്‌സനി, അബ്ദുല്‍ കാദര്‍ ചാലിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.