Connect with us

Uae

ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യം ഹോമിയോപതിയെന്ന്

Published

|

Last Updated

ദുബൈയിലെ ഹോമിയോ സെന്റര്‍  ശൈഖ മാജിദ്  സഊദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

ദുബൈയിലെ ഹോമിയോ സെന്റര്‍ ശൈഖ മാജിദ്
സഊദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ഇന്ത്യയിലും ഫ്രാന്‍സിലും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ഹോമിയോപതിയെയാണെന്ന് പ്രമുഖ ഹോമിയോ ഡോക്ടറായ മുഖേഷ് ബത്ര പറഞ്ഞു. ഇന്ത്യയില്‍ അലോപ്പതിയെക്കാള്‍ വിശ്വാസം ഹോമിയോ മരുന്നുകളിലാണ്. 52 ശതമാനം ആളുകള്‍ ഹോമിയോ ചികിത്സ അഭികാമ്യം എന്നുകരുതുന്നു. ദീര്‍ഘകാലം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങള്‍ക്ക് ഹോമിയോപതി ഉത്തമമാണെന്നും മുഖേഷ് ബദ്ര വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ഹോമിയോ പതി ക്ലിനിക്ക് ശൃംഖലയുടെ ഉടമയാണ് ഡോ. ബത്ര. ഏറ്റവും ആധുനികമായ ആശുപത്രി ദുബൈ അല്‍വാസല്‍ റോഡില്‍ ആരംഭിച്ചു.
വിമന്‍സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ശൈഖ മാജിദ് സഊദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ പൂര്‍ണ പിന്തുണ ഹോമിയോപതിക്കുണ്ടെന്നും ഡോ. ബത്ര പറഞ്ഞു. പത്മശ്രീ ജേതാവുകൂടിയാണ് ഡോ. ബത്ര.

Latest